OMANOMAN SPECIAL
ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തി വീണ്ടും റെക്കോർഡിട്ടു

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കൊടുമുടികളിൽ ഒന്നായ അമ ദബ്ലം പർവ്വതം കയറി ഒമാനി പർവതാരോഹക നാദിറ അൽ ഹർത്തി റെക്കോർഡ് സ്ഥാപിച്ചു.
നേപ്പാളിൽ സ്ഥിതി ചെയ്യുന്നതും 6,812 മീറ്റർ ഉയരമുള്ളതുമായ അമാ ദബ്ലാമിന്റെ കുത്തനെയുള്ള ഉയർച്ചയും ഭയാനകമായ ഭൂപ്രകൃതിയും പർവതാരോഹകരിൽ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. നാദിറ കീഴടക്കുന്ന മൂന്നാമത്തെ പർവതമാണിത്. 2019-ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയായാണ് അവർ ചരിത്രത്തിലിടം പിടിച്ചത്. തുടർന്ന് 8,163 മീറ്റർ ഉയരത്തിലുള്ള മനാസ്ലു പർവതത്തിന്റെ കൊടുമുടിയിലും എത്തി.