spot_img
spot_img
HomeOMANഒമാനില്‍ മയക്കുമരുന്ന് വേട്ട; ഏഷ്യന്‍ സ്വദേശികളായ 4 പേര്‍ പിടിയില്‍

ഒമാനില്‍ മയക്കുമരുന്ന് വേട്ട; ഏഷ്യന്‍ സ്വദേശികളായ 4 പേര്‍ പിടിയില്‍

റോയൽ ഒമാൻ പോലീസ് നാല് വിദേശ പൗരന്മാരിൽ നിന്ന് 59 കിലോഗ്രാമിലധികം ക്രിസ്റ്റൽ മയക്കുമരുന്നും 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറൽ, പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് മയക്കുമരുന്ന് പിടികൂടിയത്. കടൽ വഴി അനധികൃതമായി രാജ്യത്തേക്ക് കടന്ന രണ്ട് നുഴഞ്ഞുകയറ്റക്കാർ ഉൾപ്പെടെ നാല് ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു കേസിൽ, ഒരു കമ്പനിയിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും പവർ ജനറേറ്ററുകളും മോഷ്ടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള എട്ട് പേരെ അൽ ദഖിലിയ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെയും നിയമനടപടികള്‍ പൂർത്തിയായിവരികയാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: