OMANOMAN SPECIAL
സ്ലൈം ഗെയിമുകള്‍ക്ക് ഒമാനില്‍ നിരോധനമേര്‍പ്പെടുത്തി

ഒമാന്‍ സുൽത്താനേറ്റിലെ മാർക്കറ്റുകളിൽ എല്ലാ തരത്തിലും രൂപത്തിലുമുള്ള ‘സ്ലൈം ഗെയിമുകള്‍’ പ്രചരിപ്പിക്കുന്നത് നിർത്താൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു.
ഗൾഫ് കണ്‍ഫോര്‍മിറ്റി സർട്ടിഫിക്കറ്റോ യോഗ്യതയുള്ള അതോറിറ്റിയുടെ ആവശ്യമായ അംഗീകാരമോ ഉണ്ടെങ്കില്‍ വില്പനക്ക് ഇളവുണ്ട്.
തീരുമാനം ലംഘിക്കുന്ന ഓരോരുത്തർക്കും 50 മുതല്‍ 1000 ഒമാന്‍ റിയാല്‍ വരെ അഡ്മിനിസ്ട്രേഷൻ പിഴ ചുമത്തപ്പെടും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ലംഘനം തുടരുകയാണെങ്കിൽ, ഓരോ ലംഘിക്കുന്ന ദിവസത്തിനും 50 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ അഡ്മിനിസ്ട്രേഷൻ പിഴ ചുമത്തും.