Covid 19OMANOMAN SPECIAL
മസ്കത്ത് ഗവർണറേറ്റിൽ വാക്സിനേഷൻ കാമ്പയിൻ തുടരുന്നു

മസ്കത്ത് ഗവർണറേറ്റിൽ ആസ്ട്രസെനെക്ക വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ കാമ്പയിൻ തുടരുന്നു.
നവംബർ 22 മുതൽ 25 വരെ സബ്ലാത്ത് മുത്രയിലും ശറദിയിലെയും സീബിലെയും മെഡിക്കൽ ഫിറ്റ്നസ് സെന്ററിലും ആസ്ട്രസെനെക്ക വാക്സിന്റെ 1, 2 ഡോസ് വാക്സിനേഷൻ കാമ്പയിൻ ഉണ്ടാകുമെന്ന് മസ്കത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സമയം. ഡയറക്ടറേറ്റ് ജനറൽ പ്രസ്താവനയിൽ പറഞ്ഞു.