spot_img
spot_img
HomeEntertainmentകലാലയം പുരസ്‌കാരം; ജേതാക്കളെ പ്രഖ്യാപിച്ചു

കലാലയം പുരസ്‌കാരം; ജേതാക്കളെ പ്രഖ്യാപിച്ചു

ഒമാന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവ്-2021ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഒമാനിലെ പ്രവാസികള്‍ക്കായി കഥ, കവിത വിഭാഗങ്ങളിലാണ് രചനാ മത്സരം സംഘടിപ്പിച്ചിരുന്നത്. അഷ്ന സുല്‍ഫിക്കര്‍ രചിച്ച ‘ചിത്രശലഭങ്ങളുടെ വീട്’ മികച്ച കഥയായും അഫ്ര അബ്ദുല്‍ ജബ്ബാര്‍ രചിച്ച ‘മരണം നനയുന്ന ദേശം’ മികച്ച കവിതയായും തിരഞ്ഞെടുത്തു. കഥാ വിഭാഗത്തില്‍ ഫളീല ഫൈസല്‍ രചിച്ച ‘ദൈവത്തിന്റെ കരങ്ങള്‍’, അഫ്ര അബ്ദുല്‍ ജബ്ബാറിന്റെ ‘കന്തൂറ’ എന്നിവയും കവിതാ വിഭാഗത്തില്‍ ബിന്‍സിയ അഫ്സലിന്റെ ‘വിരഹനോവ്’ എന്ന കവിതയും ഫിദ ഫൈസലിന്റെ ‘മാതാവ്’ എന്ന കവിതയും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, കവി മോഹന്‍ അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: