OMAN SPECIAL
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 14 പ്രവാസികള്‍ അറസ്റ്റിലായി

അൽ ബുറൈമി ഗവർണറേറ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 14 വിദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
അൽ ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പോലീസുമായി സഹകരിച്ചാണ് തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 14 ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.