OMAN SPECIAL
ഒമാനില്‍ ഭിക്ഷാടനം നടത്തിയ വിദേശികള്‍ പിടിയിലായി

ഒമാനില്‍ ഭിക്ഷാടനം നടത്തിയതിന് പത്ത് വിദേശികള്‍ അറസ്റ്റിലായി. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഭിക്ഷാടനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാരായ വിദേശികളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്ന് പൊലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു