spot_img
spot_img
HomeCovid 19യുഎഇയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

യുഎഇയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

ദുബൈ: ഒമിക്രോണ്‍ വൈറസ് വകഭേദം യു എ ഇ യിലും കണ്ടെത്തി. സൗദിയ്ക്ക് പുറമേ യുഎഇ യിലും കോവിഡ്-19 വേരിയന്റായ ഒമിക്രോൺ ആദ്യ കേസ് സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു.
ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതര്‍ വ്യക്‌തമാക്കി. ഒരു അറബ് രാജ്യം വഴിയാണ് ഇവര്‍ യു എ ഇയിലെത്തിയത്.

ഇതോടെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമായിരിക്കുകയാണ് യു എ ഇ. ബുധനാഴ്ച സഊദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. കൊവിഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ രൂപമാറ്റം വന്ന വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരാണ് ഒമിക്രോണിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: