EntertainmentInternationalKerala
10 മില്യണ്‍ ദിര്‍ഹം ജാക്പോട്ട് സമ്മാനം നേടിയവരില്‍ മലയാളിയും

വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ അബുദാബി നറുക്കെടുപ്പിൽ ഒമാനിൽ താമസിക്കുന്ന ആറ് ഇന്ത്യൻ സുഹൃത്തുക്കൾക്ക് 10 ദശലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചു.
നവംബർ 27-ന് 54 ഒമാന്‍ റിയാല്‍ ചെലവഴിച്ച് ഓൺലൈനായാണ് 6 പേര് ചേര്‍ന്ന് ടിക്കറ്റുകൾ വാങ്ങിയത്.
പ്രശസ്ത മാളിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രഞ്ജിത്ത് വേണുഗോപാലൻ ഉണ്ണിത്താന് എന്ന മലയാളിയാണ് വിജയികളിൽ ഒരാൾ. സമ്മാന തുക ഒരുപോലെ വീതിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.