OMANOMAN SPECIAL
ഒമാൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനം കുറവ്

ഈവര്‍ഷം സെപ്റ്റംബർ അവസാനം വരെ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് രണ്ട് ദശലക്ഷത്തിലധികം പേരാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്.
മസ്കത്ത് ഇന്റർനാഷണൽ എയർപോർട്ട്, സലാല എയർപോർട്ട്, സോഹാർ എയർപോർട്ട്, ദുഖ്ം എയർപോർട്ട് മുതലായവ വഴിയുള്ള യാത്രക്കാരുടെ എണ്ണം 2021 സെപ്റ്റംബർ അവസാനം വരെ 2,870,810 ആയി കുറഞ്ഞതായി ഒമാൻ വാര്‍ത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറപ്പെടുവിച്ച പ്രാഥമിക കണക്കുകൾ പ്രകാരമാണിത്. 2020 ലെ ഇതേ കാലയളവില്‍ 3,908,289 യാത്രക്കാരാണ് യാത്ര ചെയ്തത്.