സൗദി അറേബ്യന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനും പ്രതിനിധി സംഘവും ഒമാൻ സുൽത്താനേറ്റിലെ ഔദ്യോഗിക ദ്വിദിന സന്ദർശനം പൂര്‍ത്തിയാക്കി.
സൗദി കിരീടാവകാശിക്ക് റോയൽ എയർപോർട്ടിൽ ഉപപ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസ്അദ് ഇബ്നു താരീഖ് അല്‍ സൈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, ആഭ്യന്തര മന്ത്രി (ഹെഡ് ഓഫ് ദി മിഷൻ ഓഫ് ഓണർ) സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, കെഎസ്എയിലെ ഒമാൻ സുൽത്താനേറ്റ് അംബാസഡര്‍ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സെയ്ദ്, മസ്കത്തിലെ സൗദി എംബസി അംഗങ്ങള്‍ എന്നിവര്‍ യാത്രയയപ്പ് നല്കി.
ഹിസ്ഹൈനസ് മുഹമ്മദ് ബിൻ സൽമാൻ രാജാവിന് ഒമാൻ സിവിൽ ഓർഡർ നൽകി ആദരിച്ചു
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ ആദരസൂചകമായി ഒമാന്‍ സുൽത്താൻ ഹൈതം ബിൻ താരിക് ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു. വിരുന്നിന് മുമ്പ് മുഹമ്മദ് ബിൻ സൽമാൻ രാജാവിന് ഒമാന്റെ സിവിൽ ഓർഡർ സമ്മാനിക്കുകയും ചെയ്തു. രാജാക്കന്മാർക്കും രാഷ്ട്രത്തലവന്മാർക്കും കിരീടാവകാശികൾക്കും രാജ്യങ്ങളുമായി പ്രത്യേക ബന്ധം പങ്കിടുന്ന ഗവൺമെന്റുകളുടെ തലവൻമാർക്കും അനുവദിച്ച ഏറ്റവും ഉയർന്ന ഒമാനി മെഡലാണ് സിവില്‍ ഓര്‍ഡര്‍.
സുല്‍ത്താന്റെ സല്കാരത്തില് രാജകുടുംബാംഗങ്ങൾ, സംസ്ഥാന കൗൺസിൽ ചെയര്മാന്, ശൂറ കൗൺസിൽ ചെയർമാൻ, മന്ത്രിമാർ എന്നിവർ പങ്കെടുത്തു. സൗദി കിരീടാവകാശിയെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘവും ചടങ്ങിലേക്കെത്തിയിരുന്നു.
സല്മാന് രാജകുമാരന് ഒമാന്‍ സൂല്ത്താനുമായി കൂടിക്കാഴ്ച നടത്തി
സൗദി അറേബ്യന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും ഒമാന്‍ സുൽത്താൻ ഹൈതം ബിൻ താരിക്കും അൽ ആലം കൊട്ടാരത്തിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
തന്റെ വരവിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സൗദി കിരീടാവകാശി രാജാവിനോട് നന്ദി രേഖപ്പെടുത്തി.