BRAKING NEWSCovid 19
തെക്കന്‍ ബാത്തിനയിൽ വിദേശികൾക്കും ബൂസ്റ്റർ ഡോസ് നല്‍കിത്തുടങ്ങി

തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്കും കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലായിരിക്കും വാക്സിനേഷൻ ലഭ്യമാവുക. ഇന്ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30 വരെ നടന്ന ക്യാമ്പിൽ നിരവധി പേരാണ് വാക്സിനെടുക്കാൻ എത്തിയത്.
ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്ക് ഇവിടെ നിന്നും വാക്സിൻ സ്വീകരിക്കുന്നതിന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുൻകുട്ടി ബുക്ക് ചെയ്യണം.
രണ്ടു ഡോസെടുത്ത് മൂന്നു മാസം കഴിഞ്ഞവർക്കാണ് മൂന്നാം ഡോസെടുക്കാനാവുക. ഇതുവരെ രാജ്യത്ത് 95,277 പേരാണ് മൂന്നാം ഡോസ് വാക്സിനെടുത്തത്. വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ട് ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്.