ഒമാനിലെ സ്വീബ് സെന്റര്‍ മാര്‍ക്കറ്റില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയതോടെ പ്രതിസന്ധിയിലായത് മലയാളികളടക്കമുള്ള നിരവധി വിദേശികളാണ്. പലരും വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തിയവരും തൊഴിലാളികളുമാണ്. ജനുവരി ഒന്നുമുതൽ സ്വദേശികൾക്ക് മാത്രമായി പൂര്‍ണമായും ജോലി സംവരണം ചെയ്തതോടെ പലരും കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലുള്ളവരായിരുന്നു സീബ് സെന്റർ മാർക്കറ്റിൽ ജോലി ചെയ്തിരുന്നത്. ഇവരുടെ ഉപജീവനമാർഗങ്ങളാണ് കടകൾ അടച്ച് പൂട്ടുന്നതോടെ വഴിമുട്ടുന്നത്. കടകളിൽ സൂക്ഷിച്ച സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുക എന്നത് ശ്രമകരമാണ്. ഈത്തപ്പഴ വിപണനത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു ഈ സൂഖ്.
ഉണക്ക മത്സ്യം, വീട്ടുപകരണം, ചെമ്പ് പാത്രം, പലചരക്ക്, ഒമാൻ പാരമ്പര്യ സാധനങ്ങള്‍, ആട്, കോഴി, പക്ഷികൾ, ചോക്ലേറ്റുകൾ, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിലകുറച്ചും പേശിയും വാങ്ങാൻ കഴിയും എന്നതായിരുന്നു സൂഖിന്റെ പ്രത്യേകത.
സ്വീബ് മാര്‍ക്കറ്റിലെ സ്വദേശിവത്കരണം: തൊഴിലിടം നഷ്ടപ്പെട്ട് മലയാളികളുള്‍പ്പടെ നിരവധി വിദേശികള്‍
RELATED ARTICLES