രാജ്യത്തിന്റെ മുന്നേറ്റത്തിനായി നിര്‍ദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് വിവിധ ശൈഖുമാരായി കൂടിക്കാഴ്ച നടത്തി. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മനാഹ് വിലായത്തില്‍ അശ്ശുമൂക് കോട്ടയിലായിരുന്നു സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തിയത്. ഗവര്‍ണറേറ്റുകളും നഗരസഭ കൗണ്‍സിലുകളും അവരുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കണമെന്ന് സുല്‍ത്താന്‍ നിര്‍ദേശം നല്കി. സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, തെക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ഡോ. യഹ്യ ബിന്‍ ബദര്‍ അല്‍ മഅ്വലി തുടങ്ങിയവർ പങ്കെടുത്തു.
ഒമാന്‍ സുൽത്താൻ ശൈഖുമാരുമായി കൂടിക്കാഴ്ച നടത്തി
RELATED ARTICLES