ഒമാനിലെ ഇന്ത്യൻ സ്കൂളുകളില്‍ ക്ലാസ്സുകള്‍ വീണ്ടും ഓൺലൈനിലേക്ക് മാറി. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സ്കൂളുകളിലെ നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ ആദ്യംതന്നെ ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. അൽ ഗുബ്റ ഇന്ത്യൻ സ്കൂളും ഇപ്പോള്‍ ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. വാദീ കബീർ ഇന്ത്യൻ സ്കൂൾ ശൈത്യകാല അവധിക്ക് ശേഷം തുറന്നിട്ടില്ല. ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയേക്കും.
ഇന്ത്യൻ സ്കൂളുകളില്‍ ക്ലാസ്സുകള്‍ വീണ്ടും ഓൺലൈനാക്കി തുടങ്ങി
RELATED ARTICLES