spot_img
spot_img
HomeOMANഒമാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ബുറൈമി സര്‍വകലാശാല സന്ദർശിച്ചു

ഒമാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ബുറൈമി സര്‍വകലാശാല സന്ദർശിച്ചു

ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി​യ്യ അ​ൽ ബു​റൈ​മി സ​ർ​വ​ക​ലാ​ശാ​ല, ബു​റൈ​മി യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജ് (ബി.​യു.​സി), ബു​റൈ​മി വൊ​ക്കേ​ഷ​ന​ൽ കോ​ള​ജ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. അ​ക്കാ​ദ​മി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. വി​ജ്ഞാ​നാ​ധി​ഷ്ഠി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യി​ക മേ​ഖ​ല​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ സ​ന്ദ​ർ​ശ​ന​ത്തി​ൽ​ മ​ന്ത്രി പറ​ഞ്ഞു. ബു​റൈ​മി ഗ​വ​ർ​ണ​ർ സ​യ്യി​ദ് ഡോ. ​ഹ​മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി, പ​ബ്ലി​ക് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്​ ഫോ​ർ ഇ​ൻ​ഡ​സ് ട്രി​യ​ൽ എ​സ്റ്റേ​റ്റ്​​സ്​ (മ​ഡ​യി​ൻ) സി.​ഇ.​ഒ ഹി​ലാ​ൽ 5​ൻ ഹ​മ​ദ് അ​ൽ ഹ​സാ​നി, ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്‌​ട്രി ബു​റൈ​മി ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ സാ​ഹി​ർ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​കാ​ബി, പെ​ട്രോ​ളി​യം ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഒ​മാ​ൻ ലേ​ണി​ങ്​ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ മാ​നേ​ജ​ർ എ​ൻ​ജി​നീ​യ​ർ ഹ​മ​ദ് ബി​ൻ സെ​യ്ഫ് അ​ൽ ഹ​ദ്‌​റാ​മി, മ​റ്റ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. ബു​റൈ​മി സ​ർ​വ​ക​ലാ​ശാ​ല​യാ​യി​രു​ന്നു മ​ന്ത്രി ആ​ദ്യം സ​ന്ദ​ർ​ശി​ച്ച​ത്. യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ഫാ​ക്ക​ൽ​റ്റി ഡീ​ൻ, അ​ക്കാ​ദ​മി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ മേ​ധാ​വി​ക​ൾ, വി​ദ്യാ​ർ​ഥി ഉ​പ​ദേ​ശ​ക സ​മി​തി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: