spot_img
spot_img
HomeKeralaവിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കും ആശ്വാസ പദ്ധതികള്‍

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കും ആശ്വാസ പദ്ധതികള്‍

വി​ദേ​ശ​ത്ത്​ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ പുറമേ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കും ആ​ശ്വാ​സ പ​ദ്ധ​തി​ക​ളുമായി നോ​ർ​ക്ക റൂ​ട്ട്​​സ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​ർ​ക്ക്​ കൈ​ത്താ​ങ്ങാ​വു​ന്ന​പ​ദ്ധ​തി​ക​ളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നാ​ട്ടി​ൽ​ത​ന്നെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി മെ​ച്ച​പ്പെ​ട്ട ജീ​വി​തം ന​യി​ക്കാ​ൻ ഇ​ത് പ്ര​വാ​സി​ക​ള്‍ക്ക് ഉപകാരമാകും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ചി​കി​ത്സ​ക്കും പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നു​മൊ​ക്കെ സ​ഹാ​യ​വു​മാ​യി നോ​ർ​ക്ക​യു​ടെ പ​ദ്ധ​തി​ക​ളുണ്ട്. തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കു​വേ​ണ്ടി നോ​ര്‍ക്ക റൂ​ട്ട്​​സ് ന​ട​പ്പാ​ക്കു​ന്ന ദു​രി​താ​ശ്വാ​സ​നി​ധി​യാ​ണ് സാ​ന്ത്വ​ന. ഈ ​പ​ദ്ധ​തി പ്ര​കാ​രം മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യി പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​യും അ​ർ​ബു​ദം, ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ, ഗു​രു​ത​ര വൃ​ക്ക​രോ​ഗം, പ​ക്ഷാ​ഘാ​തം, അ​പ​ക​ടം മൂ​ല​മു​ള്ള സ്ഥി​ര അം​ഗ​വൈ​ക​ല്യം തു​ട​ങ്ങി​യ​വ​ക്ക്​ 50,000 രൂ​പ​യും മ​റ്റ് രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക്​ 20,000 രൂ​പ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ക്ക് പെ​ണ്‍മ​ക്ക​ളു​ടെ വി​വാ​ഹ​ച്ചെ​ല​വു​ക​ള്‍ക്കാ​യി പ​ര​മാ​വ​ധി 15,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കും. ഇ​തി​ന്​ പു​റ​മെ, പ്ര​വാ​സി​ക​ളാ​യ കേ​ര​ളീ​യ​ര്‍ക്കും അ​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കും അം​ഗ വൈ​ക​ല്യ പ​രി​ഹാ​ര​ത്തി​ന് കൃ​ത്രി​മ​ക്കാ​ലു​ക​ള്‍, ഊ​ന്നു​വ​ടി, വീ​ല്‍ചെ​യ​ര്‍ മു​ത​ലാ​യ​വ വാ​ങ്ങു​ന്ന​തി​ന് പ​ര​മാ​വ​ധി 10,000 രൂ​പ വ​രെ ന​ല്‍കും.

അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ർ​ഹ​ത: അ​പേ​ക്ഷ​ക​​​ന്‍റെ വാ​ര്‍ഷി​ക കു​ടും​ബ​വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല​ധി​ക​മാ​വാ​ന്‍ പാ​ടി​ല്ല. കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ര്‍ഷം പ്ര​വാ​സി​യാ​യി​രു​ന്ന വ്യ​ക്​​തി​യാ​യി​രി​ക്ക​ണം. തി​രി​കെ​യെ​ത്തി​യ ശേ​ഷം, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്​​ത കാ​ല​യ​ള​വ് അ​ല്ലെ​ങ്കി​ല്‍ പ​ത്തു​വ​ര്‍ഷം (ഇ​വ​യി​ല്‍ ഏ​താ​ണോ കു​റ​വ്) ആ ​സ​മ​യ​പ​രി​ധി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യി​രി​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​മ്പോ​ഴും സ​ഹാ​യം സ്വീ​ക​രി​ക്കു​മ്പോ​ഴും അ​പേ​ക്ഷ​ക​ന്‍ വി​ദേ​ശ​ത്ത് ആ​യി​രി​ക്കാ​ന്‍ പാ​ടി​ല്ല.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ട രേ​ഖ​ക​ള്‍:1. ചി​കി​ത്സ സ​ഹാ​യം: പാ​സ്​​പോ​ര്‍ട്ട്, റേ​ഷ​ന്‍കാ​ര്‍ഡ്, വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ ബി​ല്ലു​ക​ള്‍
2. മ​ര​ണാ​ന​ന്ത​ര സ​ഹാ​യം: പാ​സ്​​പോ​ര്‍ട്ട്, റേ​ഷ​ന്‍കാ​ര്‍ഡ്, വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്, റി​ലേ​ഷ​ന്‍ഷി​പ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, നോ​ണ്‍ റീ ​മാ​ര്യേ​ജ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്3. വി​വാ​ഹ സ​ഹാ​യം: പാ​സ്​​പോ​ര്‍ട്ട്, റേ​ഷ​ന്‍കാ​ര്‍ഡ്, വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹം സം​ബ​ന്ധി​ച്ച തെ​ളി​വ്, പ്ര​വാ​സി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​​ന്‍റെ തെ​ളി​വ് (റി​ലേ​ഷ​ന്‍ഷി​പ്​ സ​ര്‍ട്ടി​ഫി​ക്ക​റ്റ്)2. നോ​ര്‍ക്ക ഡി​പ്പാ​ർ​ട്​​മെൻറ്​ പ്രോ​ജ​ക്​​ട്​ ഫോ​ര്‍ റി​ട്ടേ​ണ്‍ഡ് എ​മി​ഗ്ര​ൻ​റ്​​സ്​ (NDPREM)തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ സു​സ്ഥി​ര വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ പ്രാ​പ്​​ത​രാ​ക്കു​ക​യാ​ണ്​ ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​തി​നു​വേ​ണ്ട ബാ​ങ്ക് വാ​യ്​​പ​ക​ള്‍ മൂ​ല​ധ​ന, പ​ലി​ശ സ​ബ്സി​ഡി​യോ​ടു​കൂ​ടി ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.ചു​രു​ങ്ങി​യ​ത് ര​ണ്ടു വ​ര്‍ഷം വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ക​യോ ജോ​ലി ചെ​യ്യു​ക​യോ ചെ​യ്​​ത​തി​നു​ശേ​ഷം സ്ഥി​ര​മാ​യി നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കും അ​ത്ത​രം പ്ര​വാ​സി​ക​ള്‍ ചേ​ര്‍ന്ന് രൂ​പ​വ​ത്​​ക​രി​ച്ച ക​മ്പ​നി, ട്ര​സ്​​റ്റ്, സൊ​സൈ​റ്റി തു​ട​ങ്ങി​യ​വ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും.താ​ല്‍പ​ര്യ​മു​ള്ള സം​രം​ഭ​ങ്ങ​ള്‍ക്ക് വേ​ണ്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശീ​ല​ന ക​ള​രി​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളു​ള്‍പ്പെ​ടെ 16 ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കു​ന്ന​തി​നും ബാ​ങ്ക് വാ​യ്​​പ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സം​രം​ഭ​ക​ര്‍ക്കു​ള്ള മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും സൗ​ജ​ന്യ വി​ദ​ഗ്​​ധ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

ആ​നു​കൂ​ല്യ​ങ്ങ​ൾ:

30 ല​ക്ഷം രൂ​പ വ​രെ മൂ​ല​ധ​ന ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ക്ക് 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്​​സി​ഡി (പ​ര​മാ​വ​ധി മൂ​ന്നു​ല​ക്ഷം രൂ​പ വ​രെ) ന​ൽ​കും. നോ​ര്‍ക്ക-​റൂ​ട്ട്​​സു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ല്‍ നി​ന്നോ ഷെ​ഡ്യൂ​ള്‍ഡ് ബാ​ങ്കു​ക​ളി​ല്‍ നി​ന്നോ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നോ മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നോ ഉ​ള്ള വാ​യ്​​പ​ക​ള്‍ക്കാ​ണ്​ സ​ബ്​​സി​ഡി ല​ഭി​ക്കു​ക. കൂ​ടാ​തെ, മു​ട​ക്ക​മി​ല്ലാ​തെ മാ​സ​ഗ​ഡു തി​രി​ച്ച​ട​ക്കു​ന്ന​വ​ര്‍ക്ക് നാ​ല്​ വ​ര്‍ഷ​ത്തേ​ക്ക്​ പ​ലി​ശ​യി​ന​ത്തി​ൽ മൂ​ന്നു ശ​ത​മാ​നം സ​ബ്​​സി​ഡി​യും ല​ഭി​ക്കു​ന്ന​താ​ണ്.വാ​യ്​​പ അ​നു​വ​ദി​ക്കു​ന്ന ബാ​ങ്കു​ക​ള്‍:കെ.​എ​സ്.​ബി.​ഡി.​ഡി.​സി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, യൂ​നി​യ​ന്‍ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ക​ന​റാ ബാ​ങ്ക്, ഫെ​ഡ​റ​ല്‍ ബാ​ങ്ക്, കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ കാ​ര്‍ഷി​ക ഗ്രാ​മീ​ണ വി​ക​സ​ന ബാ​ങ്ക്, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍, കേ​ര​ള സം​സ്ഥാ​ന പ്ര​വാ​സി ക്ഷേ​മ​വി​ക​സ​ന കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി മ​ല​പ്പു​റം, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സീ​സ് ബാ​ങ്ക്, കേ​ര​ള ബാ​ങ്ക്, കേ​ര​ള ഫി​നാ​ന്‍ഷ്യ​ല്‍ കോ​ര്‍പ​റേ​ഷ​ന്‍, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, യൂ​കോ ബാ​ങ്ക്, ട്രാ​വ​ന്‍കൂ​ര്‍ പ്ര​വാ​സി ഡെ​വ​ല​പ്​​മെൻറ്​ സ​ഹ​ക​ര​ണ സൊ​സൈ​റ്റി. 

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: