OMANOMAN SPECIAL
ദുകമിലേക്കും മസീറയിലേക്കും സലാം എയർ സര്‍വീസ് നടത്തുന്നു

അൽവുസ്ത ഗവർണറേറ്റിലെ ദുകമിലേക്കും തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ മസീറിയിലേക്കും സലാംഎയര്‍ ആഭ്യന്തര സർവിസ് നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചതായി സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സലാം എയറിന്റെ അഞ്ചാം വർഷികം ജനുവരി 30ന് നടക്കും.