ഒമാൻ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം, രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് അണുബാധകൾ ഇന്നലെ രേഖപ്പെടുത്തി
ഇന്നലെ 2,828 അണുബാധകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ന് അത് 2335 ആയി കുറഞ്ഞു. രാജ്യത്തെ ഡാറ്റാ അനലിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ഇബ്രാഹിം അൽ മൈമാനിയുടെ അഭിപ്രായത്തിൽ, 2021 ജൂൺ 21 ന് 2,529 കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
രാജ്യത്തെ രോഗമുക്തി നിരക്കും ഗണ്യമായി കുറയുകയാണ്. ജനുവരി ആദ്യ വാരത്തിൽ 98% ആയിരുന്നു നിരക്കെങ്കിൽ ഇന്നത് 92.3% ആയി കുറഞ്ഞു. നിലവിൽ കോവിഡ് ബാധിതരായി കഴിയുന്നത് 22311 പേരാണ്. ഇതിൽ 339 പേർ ആശുപത്രിയിലാണ്. ഇന്നലെ മാത്രം ചികിത്സ തേടി വിവിധ ആശുപത്രിയിൽ എത്തിയത് 103 പേരാണ്.50 പേർ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ട്.