spot_img
spot_img
Home Blog Page 2

വിമാനയാത്രികരുടെ എണ്ണത്തിൽ 18 ശതമാനത്തിന്‍റെ ഇടിവ്

0

ഒമാനിലെ വിമാനയാത്രികരുടെ എണ്ണത്തില്‍ 18.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ അ​വ​സാ​നം​വ​രെ മ​സ്‌​ക​ത്ത്, സ​ലാ​ല, സൊ​ഹാ​ർ, ദു​കം എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത്​ 33,49,503 ആ​ളു​ക​ളാ​ണെ​ന്ന്​ ക​ണ​ക്കു​ക​ൾ. 2020ലെ ​ഇ​ക്കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 18.4 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 41,07,142 യാ​ത്ര​ക്കാ​രാ​ണ് 2020ൽ ​ഉ​ണ്ടാ​യി​രു​ന്ന​ത്​. ദേ​ശീ​യ സ്ഥി​തി​വി​വ​ര​​കേ​ന്ദ്ര​ത്തി​​ന്‍റെ ഏ​റ്റ​വും പു​തി​യ​ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ​ ആ​കെ 30,375 വി​മാ​ന​ങ്ങ​ളാ​ണ്​ 2021 ഒ​ക്​​​ടോ​ബ​ർ അ​വ​സാ​നം​വ​രെ ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യ​ത്. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ട്,​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്, സോ​ഹാ​ർ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വ​യി​ലൂ​ടെ എ​ത്തി​യ 21,466 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​സ​ർ​വി​സു​ക​ളും ഇ​തി​ൽ​പെ​ടും.
2020 ഒ​ക്‌​ടോ​ബ​റി​ൽ 34,873 ഫ്ലൈ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​സ്‌​ക​ത്ത്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്, സോ​ഹാ​ർ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 29,999 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളാ​ണ്​ എ​ത്തി​യ​ത്. മ​സ്‌​ക​ത്ത്​ എ​യ​ർ​പോ​ർ​ട്ട്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്, സോ​ഹാ​ർ എ​യ​ർ​പോ​ർ​ട്ട്, ദു​കം എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 4874 ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളും ല​ഭി​ച്ചു. 2021 ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യ​ത്​​ കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​രും ബം​ഗ്ലാ​ദേ​ശും പാ​കി​സ്താ​നി​ക​ളു​മാ​യി​രു​ന്നു. 98,556 ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​രാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ എ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശ്-36,849, പാ​കി​സ്താ​ൻ 29,523 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ക​ണ​ക്കു​ക​ൾ.

ഒമാനില്‍ 609 പേര്‍ക്ക് കൂടി കോവിഡ്

0

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 609 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,08,870 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,119 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാന്‍ സുൽത്താൻ ശൈഖുമാരുമായി കൂടിക്കാഴ്​ച നടത്തി

0

രാ​ജ്യ​ത്തി​​ന്‍റെ മു​ന്നേ​റ്റ​ത്തി​നാ​യി നി​ര്‍ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖ്​ വിവിധ ശൈ​ഖു​മാ​രാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​നാ​ഹ് വി​ലാ​യ​ത്തി​ല്‍ അ​ശ്ശു​മൂ​ക് കോ​ട്ട​യി​ലാ​യി​രു​ന്നു സു​ല്‍ത്താ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഗ​വ​ര്‍ണ​റേ​റ്റു​ക​ളും ന​ഗ​ര​സ​ഭ കൗ​ണ്‍സി​ലു​ക​ളും അ​വ​രു​ടെ ചു​മ​ത​ല​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​ര്‍വ​ഹി​ക്ക​ണ​മെ​ന്ന് സു​ല്‍ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്, ദി​വാ​ന്‍ ഓ​ഫ് റോ​യ​ല്‍ കോ​ര്‍ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ന്‍ ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​ലിം അ​ല്‍ ഹ​ബ്‌​സി, പ്രൈ​വ​റ്റ് ഓ​ഫി​സ് ത​ല​വ​ന്‍ ഡോ. ​ഹ​മ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ ഔ​ഫി, തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​ര്‍ ഡോ. ​യ​ഹ്‌​യ ബി​ന്‍ ബ​ദ​ര്‍ അ​ല്‍ മ​അ്‌​വ​ലി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

ഒമാനില്‍ 539 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

0

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 539 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,08,261 ആയി. രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,119 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

0

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്.
ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.

പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്.
ഈ സാമ്പത്തിക വർഷം 15.63 കോടി രൂപ 2,483 ഗുണഭോക്താക്കൾക്കായി ഇതുവരെ  വിതരണം ചെയ്തു.
പദ്ധതിയുടെ  വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

ഒമാന് പുറത്തു നിന്നും വാക്‌സിനേഷന്‍ നടത്തിയവര്‍ സര്‍ട്ടിഫിക്കറ്റ് ഒമാനില്‍ വെച്ച് അപ്ഡേറ്റ് ചെയ്യണം

ഒമാന് പുറത്തു നിന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത് എത്തിയവര്‍ അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാനില്‍ വച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്‌സിനുകള്‍ എടുത്തവര്‍ക്ക് മാത്രമേ ഈ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. തറസ്സുദ് പ്ലസ് ആപ്പില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആപ്പിലെ ഇ ഫോറം പൂരിപ്പിക്കുന്നതിനൊപ്പം സിവില്‍ ഐഡി നമ്പര്‍, ജനന തീയതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, എടുത്ത വാക്‌സിന്റെ പേര്, രണ്ട് ഡോസുകളും എടുത്ത തീയതി, വാക്‌സിന്‍ എടുത്ത കേന്ദ്രം, ഒരാള്‍ ഒമാനില്‍ എത്തിയാല്‍ ലഭിക്കുന്ന ഇ-മുശ്‌റിഫ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ആപ്പില്‍ നല്‍കണം. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ 252 പേര്‍ക്ക് കൂടി കോവിഡ്

0

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 252 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,492 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,117 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് വാണിജ്യ മന്ത്രാലയം

0

സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡം എ​ല്ലാ വാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും കര്‍ശനമായി പാ​ലി​ക്ക​ണ​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. സ്ഥാ​പ​ന​ങ്ങ​ളില്‍ ആകെ ശേ​ഷി​യു​ടെ 50 ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ എന്നാണ് നിര്‍ദേശം. മാ​സ്ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. വാ​ണി​ജ്യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഷോ​പ്പി​ങ്​ ട്രോ​ളി​ക​ൾ, പ്ര​ത​ല​ങ്ങ​ൾ എന്നിവ അ​ണു​മു​ക്ത​മാ​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി സാ​നി​റ്റൈ​സ​ർ സം​വി​ധാ​നം ഒ​രു​ക്കു​ക​യും വേ​ണം. ര​ണ്ട്​ ഡോ​സ്​ വാ​ക്സി​​ൻ സ്വീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കാ​ണി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​​ളോ​ട്​ ആ​വ​ശ്യ​​പ്പെ​ട​ണം.​ ആ​ളു​ക​ൾ കൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​യി ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഷോ​പ്പു​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന ഇ-​ഷോ​പ്പി​ങ്​ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഹോം ​ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ളു​​ടെ സു​ര​ക്ഷ​ക്കാ​യി ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളും റ​സ്റ്റാ​റ​ന്‍റു​ക​ളും എ​ടു​ക്ക​ണ​മെ​ന്നും മ​​​​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

ഉ​ൽ​ക്കാ​ശി​ലകള്‍ കണ്ടെത്താന്‍ ഒമാനിന്‍റെ ആകാശത്ത് പുതിയ സംവിധാനം

0

ഒ​മാ​നിന്‍റെ ആ​കാ​ശ​ത്ത് ഉ​ൽ​ക്ക​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ഉ​പ​ക​ര​ണങ്ങള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. ഏ​തെ​ങ്കി​ലും പു​തി​യ ഉ​ൽ​ക്കാ പ​ത​നം ക​ണ്ടെ​ത്താ​നും ട്രാ​ക്​ ചെ​യ്യാ​നു​മാ​യി മ​രു​ഭൂ​മി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാ​ല് ഉ​പ​ക​ര​ണ​ങ്ങ​ളാണ് സ്ഥാ​പി​ക്കുക. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബേ​ണി​ലു​ള്ള നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക ശാ​സ്ത്ര​സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കുന്നത്. ആ​സ്​​ട്രേ​ലി​യ​യി​ലെ ക​ർ​ട്ടി​ൻ യൂ​നി​വേ​ഴ്‌​സി​റ്റി​യും ഒ​മാ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​മാ​ണ് സാ​​​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്​.

ഒമാനില്‍ 232 പേര്‍ക്ക് കൂടി കോവിഡ്

0

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 232 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,240 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,117 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You cannot copy content of this page