spot_img
spot_img
Home Blog Page 3

ഒമാനിൽ മഴ ശക്തമാകുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

ഒമാനിന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റോഡുകളിൽ വെള്ളം കയറി വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
മഴയോടൊപ്പം ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മുസന്ദം, തെക്ക്​-വടക്ക്​ ബത്തിന, മസ്‌കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്​-വടക്ക്​ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ്​ പേമാരി അതിശക്തമായത്.

വെള്ളം കയറിയതിനെ തുടർന്ന് പഴയ മസ്കത്ത്​ വിമാനത്താവളം കെട്ടിടത്തിലെ വാക്സിനേഷൻ ക്യാമ്പ്​ താൽകാലികമായി നിർത്തി​വെച്ചിട്ടുണ്ട്. അൽഗൂബ്രയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ അഞ്ചിലധികം ആളുകളെ രക്ഷിച്ചു.
റോഡുകളിൽ വലിയ കല്ലുകളടക്കമുള്ളവ അടിഞ്ഞ്​ കൂടിയതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ മുന്നറിയിപ്പ്​ നൽകി. വാദികൾ മുറിച്ച്​ കടക്കരുതെന്നും ​വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിര്‍ദേശം നല്‍കി.

അടിയന്തിര സാഹചര്യങ്ങ​ളെ നേരിടാൻ റോയൽ ഒമാൻ പൊലീസിനെയും സിവിൽ ഡിഫൻസ്​ ആംബുലൻസ്​ അതോറിറ്റി​യേയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്​. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളി​ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ വിദ്യഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു​.
മസ്കത്ത്​ അടക്കമുള്ള ഗവർണ​റേറ്റുകളിലെ നഗരത്തിലെ ഓഫിസുകളിൽ ഹാജർ നില കുറവാണ്​. വരും മണിക്കൂറുകളിലും മഴ കനക്കുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ​ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്​.

സ്വീബ് മാര്‍ക്കറ്റിലെ സ്വ​ദേ​ശിവത്കരണം: തൊഴിലിടം നഷ്ടപ്പെട്ട് മലയാളികളുള്‍പ്പടെ നിരവധി വിദേശികള്‍

0

ഒമാനിലെ സ്വീബ് സെന്‍റര്‍ മാര്‍ക്കറ്റില്‍ സമ്പൂര്‍ണ സ്വ​ദേശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കി​യ​തോ​ടെ പ്രതിസന്ധിയിലായത് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നിരവധി വി​ദേ​ശി​ക​ളാണ്. പലരും വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തിയവരും തൊഴിലാളികളുമാണ്. ജ​നു​വ​രി ഒ​ന്നു​മുത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി പൂര്‍ണമായും ജോ​ലി സം​വ​ര​ണം ചെ​യ്തതോടെ പലരും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂട്ടി. ഇ​ന്ത്യ​, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​യി​രു​ന്നു സീ​ബ് സെ​ന്‍റ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വ​രു​​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളാ​ണ്​ ക​ട​ക​ൾ അ​ട​ച്ച്​ പൂ​ട്ടു​ന്ന​തോ​ടെ വ​ഴി​മു​ട്ടു​ന്ന​ത്​. ക​ട​ക​ളി​ൽ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്. ഈ​ത്ത​പ്പ​ഴ വി​പ​ണ​ന​ത്തി​ന്‍റെ മു​ഖ്യ​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ സൂ​ഖ്.
ഉ​ണ​ക്ക മ​ത്സ്യം, വീ​ട്ടു​പ​ക​ര​ണം, ചെ​മ്പ് പാ​ത്രം, പ​ല​ച​ര​ക്ക്, ഒ​മാ​ൻ പാ​ര​മ്പ​ര്യ സാ​ധ​നങ്ങള്‍, ആ​ട്, കോ​ഴി, പ​ക്ഷി​ക​ൾ, ചോ​ക്ലേറ്റു​ക​ൾ, ഡ്രൈ ​ഫ്രൂ​ട്സ്​ തു​ട​ങ്ങി​യ​വ വി​ല​കു​റ​ച്ചും പേ​ശി​യും വാ​ങ്ങാ​ൻ ക​ഴി​യും എ​ന്ന​തായിരുന്നു സൂ​ഖി​ന്‍റെ പ്ര​ത്യേ​ക​ത.

ഒമാനിലെ സുഹാറില്‍ രാജ്യത്തെ ആ​ദ്യ വെ​റ്റ​റി​ന​റി വാ​ക്‌​സി​ൻ നി​ർ​മാ​ണ കേ​ന്ദ്രം ആരംഭിക്കുന്നു.

0

ഒ​മാ​നി​ലെ ആ​ദ്യ​ത്തെ വെറ്ററിനറി വാ​ക്‌​സി​ൻ നി​ർ​മാ​ണ കേ​ന്ദ്രം സു​ഹാ​റി​ൽ സ്ഥാ​പി​ക്കുന്നു. പ്ര​തി​വ​ർ​ഷം 144 ദ​ശ​ല​ക്ഷം വാ​ക്‌​സി​നു​ക​ൾ ലഭ്യമാക്കാനാ​ണ്​ ഇ​തി​ലൂ​ടെ അധികൃതര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.
നാ​ഷ​ന​ൽ വെ​റ്റ​റി​ന​റി വാ​ക്സി​ൻ ക​മ്പ​നി​യു​മാ​യി നടന്ന ഭൂ​മി പാ​ട്ട​ക്ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ അ​ൽ ബ​ക്രി, ഒ​മാ​നി​ലെ ഈ​ജി​പ്ത്​ അം​ബാ​ഡ​സ​ർ ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ​ഹ​ലീം രാ​ധി, ​സൊ​ഹാ​ർ ഫ്രീ​സോ​ൺ സി.​ഇ.​ഒ ഉ​മാ​ർ അ​ൽ മ​ഹ്​​റ്​​സി, നാ​ഷ​ന​ൽ വെ​റ്റ​റി​ന​റി വാ​ക്സി​ൻ കമ്പ​നി ചെ​യ​ർ​മാ​ൻ യ​അ്​​ഖൂ​ബ് ബി​ൻ മ​ൻ​സൂ​ർ അ​ൽ റു​ഖൈ​ഷി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ​ക​ര​മാ​യ ഫാ​മു​ക​ൾ ആരംഭിക്കാനും ആ​ട്ടി​ൻ​കൂ​ട്ട​ങ്ങ​ൾ, ക​ന്നു​കാ​ലി​ക​ൾ എ​ന്നി​വയെ പ​രി​പാ​ലി​ക്കു​ന്ന​തി​നും ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും സാ​മ്പ​ത്തി​ക ന​ഷ്ടം ത​ട​യാ​നും വാ​ക്‌​സി​നേ​ഷ​ൻ അ​ത്യാ​വ​ശ്യ​മാ​ണെന്നും ക​ന്നു​കാ​ലി മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്‌​സി​നു​ക​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​ണ് നാ​ഷ​ന​ൽ വെ​റ്റ​റി​ന​റി വാ​ക്‌​സി​ൻ​സ് ക​മ്പ​നി സ്ഥാ​പി​ച്ച​തെ​ന്നും കമ്പനി ചെയര്‍മാന്‍ അല്‍ റു​ഖൈ​ഷി പ​റ​ഞ്ഞു. വാ​ക്സി​നു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​നും മി​ഡി​ൽ ഈ​സ്റ്റി​ലെ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലെ​യും പ്ര​ധാ​ന വി​പ​ണി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നും തു​റ​മു​ഖ​ത്തി​ന്‍റെ​യും ഫ്രീ ​സോ​ണി​ന്‍റെ​യും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ വ​ഴി സാ​ധി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ 176 പേര്‍ക്ക് കൂടി കോവിഡ്

0

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 176 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,008 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,117 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തെക്കന്‍ ബാ​ത്തി​ന​യി​ൽ വി​ദേ​ശി​ക​ൾ​ക്കും ബൂ​സ്റ്റ​ർ ​ഡോ​സ് നല്‍കിത്തുടങ്ങി

0

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​​ണ​റേ​റ്റി​ൽ വി​ദേ​ശി​ക​ൾ​ക്കും കോ​വി​ഡി​നെ​തി​രെ ബൂ​സ്റ്റ​ർ ​ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി​യ​താ​യി ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സർവീസ​സ് അ​റി​യി​ച്ചു. ജ​നു​വ​രി ആ​റു​വ​രെ റു​സ്താ​ഖ്​ വി​ലാ​യ​ത്തി​ലെ സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സി​ലാ​യി​രി​ക്കും വാ​ക്​​സി​നേ​ഷ​ൻ ലഭ്യമാവുക. ഇന്ന് രാ​വി​ലെ എ​ട്ടു​ മു​ത​ൽ ഉ​ച്ച​ക്ക്​ 1.30 വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പേ​രാ​ണ്​ വാ​ക്​​സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​ത്.
ഒ​ന്നും ര​ണ്ടും ഡോ​സ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ഇവിടെ നിന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കുന്നതിന് ഒമാന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ത​റാ​സൂ​ദി​ലൂ​ടെ​യോ മു​ൻ​കു​ട്ടി ബു​ക്ക്​ ചെ​യ്യ​ണം.
ര​ണ്ടു​ ഡോ​സെ​ടു​ത്ത്​ മൂ​ന്നു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ മൂ​ന്നാം ഡോ​സെ​ടു​ക്കാ​നാ​വു​ക. ഇതുവരെ രാ​ജ്യ​ത്ത് 95,277 പേ​രാ​ണ് മൂ​ന്നാം ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​ത്. വി​ദേ​ശി​ക​ളി​ല്‍ 90 ശ​ത​മാ​ന​വും ആ​ദ്യ ഡോ​സ് വാ​ക്‌​സി​നെ​ടു​ത്തു. 83 ശ​ത​മാ​നം ര​ണ്ട് ഡോ​സ് വാ​ക്‌​സി​നേ​ഷ​നും പൂ​ര്‍ത്തീ​ക​രി​ച്ച​വ​രാ​ണ്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 2,30,000 പേ​ര്‍ ഇ​നി​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​യു​ണ്ട്.

ഒ​മാ​ൻ ബ​ജ​റ്റി​ന് സു​ൽ​ത്താ​ന്‍ അം​ഗീ​കാ​രം നല്‍കി

0

2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഒമാന്‍റെ പൊ​തു സാ​മ്പ​ത്തി​ക ബ​ജ​റ്റി​ന് സു​ൽ​ത്താ​ൻ ഹൈ​ഥം ബി​ൻ ത്വാ​രി​ഖ്​ അം​ഗീ​കാരം ന​ൽ​കി. എ​ണ്ണ വി​ല ബാ​ര​ലി​ന് 50 ഡോ​ള​റാ​ണ് നടപ്പു സാമ്പത്തിക വര്‍ഷം ബ​ജ​റ്റി​ൽ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​ത്തം വ​രു​മാ​നം 10.580 ശ​ത​കോ​ടി​യാ​ണ്. എണ്ണയും എണ്ണയിതര വരുമാനവുമടക്കമാണിത്. 2022 ലെ ​മൊ​ത്തം ചെ​ല​വ് 12.130 ശ​ത​കോ​ടി​യാ​ണ് കണക്കാക്കുന്നത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 1.5 ശ​ത​കോ​ടി റി​യാ​ല്‍ ബ​ജ​റ്റ് ക​മ്മി പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ത് മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ 15 ശ​ത​മാ​ന​വും മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ അ​ഞ്ചു ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നും അ​ക​ത്തു​നി​ന്നും ക​ടം എ​ടു​ത്താ​യി​രി​ക്കും ക​മ്മി നി​ക​ത്തു​ക. ഇ​തു​ക​ഴി​ഞ്ഞും 400 ദ​ശ​ല​ക്ഷം റി​യാ​ൽ ക​മ്മി​യു​ണ്ടാ​വും. ഇ​ത് പൊ​തു​സൂ​ക്ഷി​പ്പി​ൽ നി​ന്ന് നി​ക​ത്തും. മൊ​ത്തം പൊ​തു ചെ​ല​വി​ന്‍റെ 40 ശ​ത​മാ​നം അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ 32 ശ​ത​മാ​നം എ​ണ്ണ​യി​ത​ര വ​രു​മാ​ന മാ​ർ​ഗ​ത്തി​ൽ നി​ന്നാ​യി​രി​ക്കും. 3.34 ശ​ത​കോ​ടി ഡോ​ള​റാ​ണി​ത്.
സ​ർ​ക്കാ​ർ വാ​യ്പ​ക​ളും മ​റ്റും തി​രി​ച്ച​ട​ക്കാ​ൻ 2.7 ശ​ത​കോ​ടി റി​യാ​ൽ വേ​ണ്ടി വ​രും. മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 4.3 ശ​ത​കോ​ടി റി​യാ​ലാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 3.2 ശ​ത​കോ​ടി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. ഐ.​എം.​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് ഈ ​വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​കുമെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. 2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 25 ദ​ശ​ല​ക്ഷം റി​യാ​ൽ പു​തി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. സ്കൂ​ളു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഉ​പ​രി​ത​ല സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 40.3 ശ​ത​മാ​നം ഉ​പ​യോ​ഗി​ക്കും. റോ​ഡു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ടൂ​റി​സം മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 193 ദ​ശ​ല​ക്ഷം റി​യാ​ലും ഖ​ന​ന​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 57 ദ​ശ​ല​ക്ഷ​വും ഗ​താ​ഗ​ത ​മേ​ഖ​ല​യി​​ലെ നി​ക്ഷേ​പം 116 ദ​ശ​ല​ക്ഷ​വും വാ​ർ​ത്താ​വി​നി​മ​യ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​യി​ലെ ന​ക്ഷേ​പം 156 ദ​ശ​ല​ക്ഷം റി​യാ​ലും ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 99 ദ​ശ​ല​ക്ഷ​വും മ​ത്സ്യ​വി​ഭ​വ മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 54 ദ​ശ​ല​ക്ഷ​വും ഊ​ർ​ജ മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 1.410 ശ​ത​കോ​ടി​യും ആ​യി​രി​ക്കും. 2022 ലെ ​പൊ​തു​ബ​ജ​റ്റ് 2014നു ​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ ക​മ്മി ബ​ജ​റ്റാ​യി​രി​ക്കു​മെ​ന്ന് ധ​ന മ​ന്ത്രി സു​ൽ​ത്താ​ൻ സാ​ലിം അ​ൽ ഹ​ബ്സി പ​റ​ഞ്ഞു. എ​ണ്ണ​വി​ല ബ​ജ​റ്റി​ൽ വി​ല​യി​രു​ത്തി​യ​തി​നെ​ക്കാ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ബ​ജ​റ്റ് ക​മ്മി ഒ​ഴി​വാ​ക്കു​വാ​നും മി​ച്ച ബ​ജ​റ്റാ​യി മാ​റാ​നും വാ​യ്പ​ക​ൾ തി​രി​ച്ച​ട​ക്കാ​നും സ​ഹാ​യ​ക​മാ​വു​മെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു

ആരോഗ്യ രേഖകൾക്കായി ഒമാനിൽ ‘ശിഫ ആപ്പ്’ വരുന്നു

0

ഹെൽത്ത് റെക്കോർഡുകള്‍ക്കായുള്ള ‘ശിഫ’ ആപ്ലിക്കേഷൻ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഡിസംബർ 12 ഞായറാഴ്ച പുറത്തിറക്കും.
ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും രോഗിയുടെ ആരോഗ്യ ഡാറ്റ ആപ്പിലൂടെ മൊബൈലില്‍ ലഭ്യമാകുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഒമാനില്‍ 23 പേര്‍ക്ക് കൂടി കോവിഡ്

0

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 23 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,654 ആയി. കഴിഞ്ഞ ദിവസങ്ങളിലൊന്നും രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,113 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

0

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. തൃശ്ശൂർ എറിയാട് പേബാസാർ വടക്കുവശം അമ്മ റോഡിൽ താമസിക്കുന്ന കൂട്ടുങ്ങൽ അഹമ്മദ്‌ മകൻ നിസാം അഹമ്മദ് (50) ആണ് മസ്‍കത്തിൽ മരണപ്പെട്ടത്. മസ്‍കത്ത് ഗാലയിൽ പ്രവർത്തിക്കുന്ന എസ്.റ്റി.എസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്‍തു വരികയായിരുന്ന നിസാം അഹമ്മദ് ദാർസൈത്തിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ – ഷബാന. മക്കൾ: അഫ്റാസ് (മസ്‌കത്ത് ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി), അംറ. സഹോദരങ്ങൾ – വസീർ (ദുബൈ), സാബിറ, സക്കീർ (ഖത്തർ), സറീന, സബീന, തമീം (ദുബൈ). ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഒമാന്‍ – സഊദി റോഡ് തുറന്നു

0

മസ്‌കത്ത് | എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെയുള്ള സഊദി അറേബ്യയുമായി ഒമാനെ ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദിന്റെ ഒമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളും സംയുക്തമായി റോഡ് തുറക്കുന്നതായി പ്രഖ്യാപിച്ചത്.
തന്ത്രപ്രധാനമായ പാത തുറക്കുന്നത് ഇരു സഹോദര രാഷ്ട്രങ്ങള്‍ക്കുമിടയിലെ സാമൂഹിക ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്ന് ഗതാഗത-ആശയവിനിമയ മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്വലി പറഞ്ഞു.
മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറക്കുന്നത്. നേരത്തെ യു എ ഇയിലൂടെ കടന്നുപോകുന്ന 1638 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണ് സഊദിയുമായി ഒമാനെ ബന്ധിപ്പിക്കുന്ന കര മാര്‍ഗം. ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കിലോമീറ്റര്‍ ദൂരം കുറയും.
യു എ ഇയിലേക്കും തുടര്‍ന്ന് സഊദിയിലേക്കും പോകാനുള്ള വാഹനങ്ങളുടെ തിരക്കും കാലതാമസവും ബുറൈമി, ബാത്തിന അതിര്‍ത്തികളില്‍ അനുഭവപ്പെടാറുണ്ട്. ഇത് കുറയും. ഇബ്രി നഗരത്തിലൂടെയാണ് സഊദിയിലേക്കുള്ള പുതിയ റോഡ്. ജി സി സിയുമായി ബന്ധപ്പിക്കുന്നതിന് പുറമെ, ഗ്രാമങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് പ്രാദേശിക വ്യാപാരത്തിനും നിര്‍ണായകമാണ് ഇത്. പുതിയ റോഡ് വന്നതോടെ വ്യാപാര ചരക്കുകളുടെ തോത് വര്‍ധിപ്പിക്കും. ഇബ്രിയിലെ തനാമില്‍ നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്. എണ്ണപ്പാടങ്ങളിലൂടെയും മരുഭൂമിയിലൂടെയും കടന്നുപോകുന്ന റോഡ്, സഊദി അതിര്‍ത്തിയുള്ള എംപ്റ്റി ക്വാര്‍ട്ടറില്‍ എത്തിച്ചേരുന്നു. എന്‍ജിനീയറിംഗ് അത്ഭുതം എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. എംപ്റ്റി ക്വാര്‍ട്ടറിലെ മണല്‍ക്കുന്നുകള്‍ക്കിടയിലൂടെ കടന്നുപോകുന്നതിനാലാണിത്. ലോകത്തെ ഏറ്റവും വലിയ തൊട്ടുതൊട്ടുള്ള മണല്‍ക്കൂനകളും മരൂഭൂമിയും എംപ്റ്റി ക്വാര്‍ട്ടറിലെതാണ്.

You cannot copy content of this page