QC Engineer required with minimum 3-4 years experience, immediate hire for structural steel project, Oman. Pls email your CV to F.ayub@neweraoman.com; mobile no. 0096898877811
ബൗഷറിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച വാണിജ്യ സ്ഥാപനം അടച്ചു പൂട്ടി
സുൽത്താനേറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ച വാണിജ്യ സ്ഥാപനം അടച്ചു പൂട്ടി. ബൗഷർ വിലായത്തിലുള്ള കൊമേർഷ്യൽ സെന്ററിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.മസ്ക്കറ്റ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അഫയേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിൽ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയത്.
കോവിഡ് വ്യാപന കാലത്തെ ഇന്ത്യാ ഒമാൻ ബന്ധം ആഗോള തലത്തിൽ തന്നെ മാതൃകാപരം – ഇന്ത്യൻ സ്ഥാനപതി
കോവിഡ് വ്യാപന കാലത്തെ ഇന്ത്യാ ഒമാൻ ബന്ധം ആഗോള തലത്തിൽ തന്നെ മാതൃകാപരമാണെന്ന് സുൽത്താനെറ്റിലെ ഇന്ത്യൻ സ്ഥാനപതി മുനു മഹാവാർ അറിയിച്ചു. അവശ്യ ഘട്ടങ്ങളിലെല്ലാം പരസ്പരം സഹായിക്കുവാൻ ഇരു രാജ്യങ്ങളും തയ്യാറായെന്നും ഇദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഒമാനിലേക്കാവവശ്യമായ മരുന്നുകളും മറ്റും ഇന്ത്യ ലഭ്യമാക്കിയിരുന്നു. ഇതിനൊപ്പം തന്നെ സുൽത്താനേറ്റിൽ നിന്നും മടങ്ങാനാഗ്രഹിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകൾ ഒമാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഈ ബന്ധത്തിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നും ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിൻ സൗജന്യമായി ഒമാനിലേക്ക് അയച്ച് നൽകിയത്